Trivandrum finds a mention in various historical documents from time immemorial. Oral tradition says the city is as old as its presiding deity Ananthan (Vishnu), who decided to receive his devotees lying down for fear of being swept off his feet by the too-smart denizens. Even Alexander the Great cut short his Indian expedition for fear of the Trivandrumites who would disarm him with their polite way of addressing (saar…), records OV Vijayan in ‘My Experiments with History’.
But nowhere is it written who exactly invented the name Trivandrum, more popular among the Whites and natives than the original and official Thiruvananthapuram. Now there are enough supporting materials to prove that Thiruvananthapuram literally translates into Mr Ananthan’s Town. But my experiments with history to find out the origin of Trivandrum had been rather futile until one evening when I was bringing my nephews Abin and Alwin from school.
Sorry guys. I should have written this piece in a language I know better. Because certain syllables that follow can’t be understood in any language other than Malayalam. Plus, since this piece is about cross-linguistic identities, I have to rely on Malayalam fonts to run home the point. Any inconvenience is regretted. And those who read on, please excuse the mistakes, if any, since this is my first tryst with Malayalam writing in cyberspace.
ദിവസങ്ങള്‍ക്കു ശേഷം മലയാളത്തില്‍ കൊട്ടുന്ന ആ വിദ്യയും പഠിച്ചു. ഇതിനിടയില്‍ 'എന്റെ ചരിത്രാന്വേഷണ പരീക്ഷണങ്ങള്‍' ഒന്നു കൂടി വാങ്ങി വായിച്ചു. സോറി. അലക്സാണ്ടറല്ല, ബാബറാണ് ഒ വി വിജയനോട് തന്റെ തിരുവന്തോരോഫോബിയ വെളിപ്പെടുത്തിയത്. എന്തരായാലും ലവന്‍മാരെല്ലാം ഒന്നു തന്നല്ല്. ഫ്രാഡുകള്...
അതു കള. കാര്യം പറയാം. ഒരു വൈകുന്നേരം ഈ ഗവേഷകന്‍ കാര്യവട്ടത്തിനടുത്ത് അനന്തരവന്‌മാരുടെ സ്കൂള്‍ ബസ് കാത്തങ്ങനെ നില്‍പാണ്. (ഇതാണു മലയാളത്തിന്റെ പ്രശ്നം. അനന്തരവന്‍മാരെ കാത്തു നില്‍ക്കുന്നത് കാരണവരാണെന്നു ധ്വനി വരും. എന്നാലങ്ങനെയല്ല.) എബിന്‍ ഒന്നിലും ആല്‍വിന്‍ എല്‍ കെ ജിയിലും. അമേരിക്കന്‍ പൗരന്മാര്‍. കലിപ്പ് കക്ഷികള്‍.
'ഹായ് ഡോണ്‍,' ഇന്നൊടിച്ച കുട വീശിക്കൊണ്ട് മൂത്തവന്‍ ചാടിയിറങ്ങി. ഇളയവന്‍ ആയുധം സ്കൂളില്‍ ഉപേക്ഷിച്ചെന്നു തോന്നുന്നു. ചേച്ചിയുടെ വീട്ടില്‍ പോകുന്നത് ചായ കുടിക്കാന്‍ മാത്രമല്ല. യെവന്‍മാരോട് കളിച്ച് അല്‍പം ഇംഗ്ലീഷ് പറയാന്‍ പഠിക്കണം. ഇംഗ്ലീഷ് സിനിമ കണ്ടത് കൊണ്ടു മാത്രം ഫലമില്ലെന്ന് ഇതിനോടകം മനസ്സിലായി. ഇനി സ്പോക്കണ്‍ ഇംഗ്ലീഷ് ക്ലാസ്സില്‍ പോകുന്നതും മോശമല്ലേ.
'അമ്മാ, ലുക് വാട് ഐ ലേണ്‍ട് ടുഡേ', പയ്യന്‍സ് വിരല്‍ വായില്‍ത്തിരുകി ഒരു വിസിലടി. ഇന്ത്യയിലെത്തി ഒരു മാസമേ ആയുള്ളൂവെങ്കിലും സ്കൂളില്‍ പോയി ഒരു ആഴ്ചയേ ആയുള്ളൂവെങ്കിലും സാംസ്കാരികോത്‌ഗ്രഥനം തുടങ്ങിക്കഴിഞ്ഞു. വെരി ഗുഡ്. സ്പോക്കണ്‍ ഇംഗ്ലീഷിനു പകരം വിസിലടി, വായ്‌നോട്ടം എന്നീ അവശകലകള്‍ പഠിപ്പിക്കാമെന്നൊരു ഡീല്‍ വെച്ചാലോ?
ചൂടുദോശ തിന്നുകൊണ്ട് പതുക്കെ ഞാന്‍ ഹിഡന്‍ അജണ്ട നടപ്പാക്കിത്തുടങ്ങി: 'എബിന്‍, വാട് ഹാവ് യു ലേണ്‍ട് ടുഡേ?' 'വെല്‍...ഇംഗ്ലീഷ് ആന്റ് മല്യാലം,' എന്ന് അമേരിക്കന്‍ മറുപടി. ചട്ടുകത്തില്‍ 'ചൂടെസ്റ്റ്' ദോശയുമായി മഞ്ജുച്ചേച്ചി വന്നു: 'വൗ, വാട് ഡിഡ് യു ലേണ്‍ ഇന്‍ മലയാളം?' 'ഐ ലേണ്‍ട് റ ആന്റ് ത...ആന്റ് ഓള്‍സോ ട്ര.'ചേച്ചിയും ഞാനും പരസ്പരം നോക്കി വാ പൊളിച്ചു. ലിപിയെങ്ങാനും ഇതിനിടെ പരിഷ്കരിച്ചോ? അമേരിക്കയിലായിരുന്നത് കൊണ്ട് അറിഞ്ഞില്ലെന്ന് ചേച്ചിക്ക് പറയാം. ഞാന്‍ എന്ത് ചെയ്യും? രണ്ടും കല്‍പിച്ച് ഞാനങ്ങ് ചോദിച്ചു: 'ഡാ, വാട്ടീസ് ദിസ് ട്ര?' 'ഒ...ഓ,' എബിന്‍ കാര്‍ടൂണ്‍ സ്റ്റൈലില്‍ പുച്ഛിച്ചു, 'ഇറ്റ്സ് ദ് ഫ്ലോര്‍.'
തറ!!! ചേച്ചി ആര്‍ത്തു ചിരിക്കുമ്പോള്‍ ഞാന്‍ ഒരു ചരിത്രപ്രഹേളികയ്ക്ക് ഉത്തരം കണ്ടെത്തുകയായിരുന്നു. പണ്ട് പണ്ട്, ബ്രിട്ടീഷ് റെസിഡണ്ട് സായ്‌വ് പുത്രനെ മുക്കോല സെ. തോമസ് മലയാളം മീഡിയം സ്കൂളില്‍ ചേര്‍ത്ത ദിവസം, ശബ്ദതാരാവലിയില്‍ രണ്ട് പദങ്ങള്‍ പ്രത്യക്ഷപ്പെട്ടു: ട്ര ആന്റ് ട്രിവാന്‍ഡ്രം. ഈ പ്രബന്ധത്തിന് ഞാന്‍ ഇങ്ങനെ പേരും വെച്ചു: ട്രിവാണ്ട്രത്തിന്റെ ഉദ്ഭവചരിതം - തിരുച്ചിറപ്പള്ളിയെ തൃശ്ശിനാപ്പിള്ളിയും മംഗളൂരിനെ മംഗലാപുരവുമാക്കിയ മലയാളി സാമ്രാജ്യത്വത്തിന്റെ നിറുകയിലേറ്റ ആന്‍ഗ്ലോ-സാക്സണ്‍ പ്രഹരം.
Subscribe to:
Post Comments (Atom)
2 comments:
Whew... that was some herculean task of reading it...It's all come out the way u've typed :D So atta kutta pani reads a-ra-ra ku-ra-ra pani. and that's how i read and enjoyed the blog :D
As I am illiterate in Malayalam,would you mind translating this stuff in English?
Manasa
Post a Comment